കാർഷികരംഗത്തേക്ക്​ ബാങ്ക്​ ജീവനക്കാരും

കൊടിയത്തൂര്‍: കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ ജനങ്ങൾ കാർഷിക മേഖലയിൽ ഇടപെടണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ കൃഷി ആരംഭിച്ചു. ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബിൻെറ നേതൃത്വത്തിൽ ബാങ്കി‍ൻെറ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിലാണ് കപ്പ, ചേന, മഞ്ഞൾ, ചേമ്പ്, ഇഞ്ചി തുടങ്ങിയ കാർഷിക വിളകൾ കൃഷി ചെയ്യുന്നത്. നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബു നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് കെ. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി. നാടിക്കുട്ടി, ബാങ്ക് ഡയറക്ടർമാരായ പി. ഷിനോ, വി.കെ. അബൂബക്കര്‍, സന്തോഷ് സെബാസ്റ്റ്യന്‍, എ.സി. നിസാര്‍ ബാബു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.