ഒളവണ്ണ: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 27 കേന്ദ്രങ്ങളിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് എസ്.എൻ. ആനന്ദൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കേന്ദ്രങ്ങളിലായി കോൺഗ്രസ് ഭാരവാഹികളായ എം. ഉണ്ണിക്കൃഷ്ണൻ, കെ.ടി. ജംഷീർ, ധനീഷ് ഒടുമ്പ്ര, സൗദാ ബീഗം, കെ.ടി. ജയലക്ഷ്മി, മഠത്തിൽ അബ്ദുൽ അസീസ്, ടി.ഷാജു, യു.എം. പ്രശോഭ്, വീരേന്ദ്രൻ, സുബൈർ കൈമ്പാലം, മരക്കാട്ട് രാധാകൃഷ്ണൻ, കെ. രാജീവൻ, പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.