ഭക്ഷ്യ സാധനങ്ങൾ നൽകി

പാനൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഉപജില്ല കമ്മിറ്റി തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് . പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെല്ലൂർ ഇസ്മായിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് ബാബുവിന് കൈമാറി. പൂക്കോം സമൂഹ അടുക്കളയിലേക്ക് പാനൂർ നഗരസഭ ഉപാധ്യക്ഷ കെ.വി. റംല വാർഡ് കൗൺസിലർ നിഷിതക്ക് കൈമാറി. പാനൂർ സമൂഹ അടുക്കളയിലേക്ക് കെ.എ.ടി.എഫ് ഉപജില്ല ട്രഷറർ സമീർ സഖാഫി പാനൂർ മുനിസിപ്പാലിറ്റി ഉപാധ്യക്ഷ റംലക്ക് കൈമാറി. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് നാലാം വാർഡിലെ കുടുംബശ്രീ യൂനിറ്റ് നൽകുന്ന പച്ചക്കറി സാധനങ്ങൾ മെംബർ എ.പി. വസന്തയിൽ നിന്ന് അസി.സെക്രട്ടറി എം.എ. മോഹനൻ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.