വേനൽ മഴയിൽ വ്യാപക നാശം

അഴീക്കോട്: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഴീക്കോട്‌ പഞ്ചായത്തിലെ കപ്പക്കടവ്, ചാൽ പ്രദേശങ്ങളിൽ വ്യാപക നാശം. ടി.പി. കൃഷ്ണൻ, കെ.കെ. അബ്ദുല്ല, ഇബ്രാഹിം എന്നിവരുടെ പീടികക്കെട്ടിടത്തിൻെറ റൂഫിങ് ഷീറ്റ് ഇളകി. ഉമ്മർ ഹാജിയുടെ വീടിൻെറ മേൽക്കൂരയിലെ ഓടുകളും ദിലീപിൻെറ വീട്ടിലെ റൂഫിങ് ഷീറ്റും തകർന്നു. വസുമതി, സുരേന്ദ്രൻ എന്നിവരുടെ വീട്ടുമുറ്റത്തെ മരങ്ങൾ കടപുഴകി. ചാൽ അഴീക്കോടൻ മന്ദിരത്തിന് സമീപത്തെ ടി.കെ. അജിത, വി.കെ. ദാമോദരൻ, സി.ധനരാജ്, കക്കിരിക്കേൻ രോഹിണി, വി.വി. അശോകൻ, പോത്തോടി രവീന്ദ്രൻ എന്നിവരുടെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.