പഞ്ചായത്ത് പ്രസിഡൻറ്​ മാപ്പു പറയണം –യൂത്ത് ലീഗ്

പയ്യന്നൂർ : ഇതരസംസ്ഥാന തൊഴിലാളികൾ പലതവണ ആവശ്യപ്പെട്ടിട്ടും ഭക്ഷണം എത്തിച്ചു നൽകാൻ തയാറാവാത്ത രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് പൊതുജനങ്ങളോട് മാപ്പു പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പട്ടു. 15ാം വാർഡിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികളുടെ ദയനീയത പഞ്ചായത്തിനെയും ജില്ല ഭരണകൂടത്തെ ഉൾപ്പെടെ അറിയിച്ചിട്ടും പഞ്ചായത്തിൻെറ ഭാഗത്തുനിന്നും നടപടി ഉണ്ടാവാത്തതിനാൽ കഴിഞ്ഞ ദിവസം തൊഴിലാളികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സമൂഹ അടുക്കള പ്രവർത്തനം നടത്തിയിട്ടും അർഹതപ്പെട്ടവർക്ക് ഭക്ഷണം നൽകാത്തത് പഞ്ചായത്ത് ഭരണകൂടത്തിൻെറ പിടിപ്പുകേടും അലംഭാവവുമാണെന്ന് യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.