മറുനാടൻ മലയാളികളോട്​ മനുഷ്യത്വ സമീപനം വേണം -എം.എൽ.എ

ശ്രീകണ്ഠാപുരം: കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തണമെന്ന് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അതിർത്തി വരെ സ്വന്തം െചലവിൽ വന്ന് സ്വന്തം വാഹനത്തിൽ മടക്കിക്കൊണ്ടുവരാൻ തയാറുള്ളവർക്ക് പോലും യഥാവിധം പാസ് നൽകാതെ സർക്കാർ പീഡിപ്പിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നതിന് അടിയന്തരമായി ട്രെയിൻ സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കാറ്റ്: കെ.എസ്.ഇ.ബിക്ക് കനത്തനഷ്ടം ശ്രീകണ്ഠാപുരം: കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കാറ്റിലും മഴയിലും ജില്ലയിൽ ഉൾഗ്രാമങ്ങളിൽ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം. മരം വീണ് വൈദ്യുതി തൂണുകളും ലൈനും ഉൾപ്പെടെ നിലംപതിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച വൈകീട്ടുമാണ് കനത്തകാറ്റ് വീശിയത്. കെ.എസ്.ഇ.ബി സർക്കിളിൽ 15 പതിനൊന്ന് കെ.വി തൂണുകളും103 ത്രീ ഫേസ് ലൈൻ തൂണുകളും 272 സ്ഥലങ്ങളിൽ എൽ.ടി ലൈൻ കമ്പികളും ഏഴിടങ്ങളിൽ എച്ച്.ടി ലൈനുകളും നിലംപതിച്ചിട്ടുണ്ട്. ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ധർമശാല, ശിവപുരം, മട്ടന്നൂർ എന്നീ കെ.എസ്.ഇ.ബി ഓഫിസ് പരിധികളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.