തളിപ്പറമ്പ്: കനത്ത കാറ്റിലും മഴയിലും ആന്തൂർ നഗരസഭയിലെ വിവിധ ഇടങ്ങളിൽ നാശം. വീടുകളിലും കൃഷിയിടങ്ങളിലും നഷ്ടം സംഭവിച്ചു. കമ്പിൽക്കടവിൽ പ്രദേശത്തെ പത്തോളം വൈദ്യുതി തൂണുകൾ കടപുഴകി. വ്യാഴാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. മുയ്യം ചെപ്പനൂൽ ഭാഗത്തും വൈദ്യുതി ബന്ധം തകരാറിലായി. വ്യാഴാഴ്ച ഉച്ച വരെ വൈദ്യുതി പുനഃസ്ഥാപിച്ചില്ല. പറശ്ശിനിക്കടവ് കുറ്റിയിൽ എടക്കാടൻ ദിനേശൻ, കണിച്ചേരി സത്യൻ എന്നിവരുടെ വീട്ടു മേൽക്കൂര കാറ്റിൽ പാറിപ്പോയി. കമ്പിൽക്കടവിൽ ചില വീടുകളുടെ മേൽക്കൂരയിൽ പാകിയ ഷീറ്റുകളും പറന്നുപോയി. വാഴക്കൃഷിയും വ്യാപകമായി നശിച്ചു. കുലച്ച് വിളവിന് പാകമായ വാഴകളാണ് നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.