ലോക്​ഡൗണിൽ ദുരിതക്കൊയ്​ത്തിൽ കർഷകർ

പാനൂർ: വിഷു വിപണി ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷകളോടെ കൃഷി ചെയ്തവർക്ക് നഷ്ടക്കണക്ക്. മൊകേരി കൂരാറ പ്രദേശത്തുള്ള ആറ്റുപുറം മേഖലയിൽ കൃഷി ചെയ്തവർക്കാണ് അനുഭവം. ടൺ കണക്കിന് ഇളവൻ കുമ്പളം കോവിഡ് ലോക്ഡൗണിൻെറ ഭാഗമായി മാർക്കറ്റിൽ വിൽക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുകയാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ നാല് ടണ്ണോളം കുമ്പളം വിറ്റുപോയെങ്കിലും അഞ്ചു ടണ്ണോളം ബാക്കിയാണ്. ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നവരെങ്കിലും തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കിലോ 15 രൂപ നിരക്കിൽ അവിടെ നിന്നും കുമ്പളം ലഭിക്കും. ഫോൺ:9746198987, 9947622329.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.