കാറ്റിൽ വ്യാപക നാശം

ചെറുപുഴ: വേനല്‍മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ രാജഗിരി മരുതുംതട്ടില്‍ വ്യാപക നാശം. മരുതുംതട്ടിലെ തെരുവംകുന്നേല്‍ കുര്യാച്ചന്‍, മച്ചയാനി ബിജു, ഡെന്നി കാനാട്ട്, ജയ്‌സണ്‍ കുമ്മിണി, പത്മനാഭന്‍ കണ്ണാരംവീട്ടില്‍, ജോസ് പൂച്ചാലില്‍, കട്ടകത്ത് തോമസ്, കാരക്കുന്നേല്‍ വിന്‍സൻറ് എന്നിവരുടെ കൃഷിയിടങ്ങളില്‍ കാറ്റ് നാശം വിതച്ചു. അറത്തില്‍ ലിസിയുടെ വീടിനു സമീപത്തെ ഷെഡിനു മുകളില്‍ റബര്‍മരം ഒടിഞ്ഞുവീണ് ഷെഡ് ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് തൂണുകൾ നിലംപൊത്തിയതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.