കാറ്റിലും മഴയിലും പാപ്പിനിശ്ശേരിയില്‍ വ്യാപക നാശം

പാപ്പിനിശ്ശേരി: കാറ്റിൽ ധർമക്കിണർ, പഴഞ്ചിറത്താവ, കരിക്കൻ കുളം, കോലത്തുവയൽ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ധർമക്കിണർ രണ്ടാം വാർഡിൽ പൊയ്യിൽ സുരേന്ദ്രൻെറ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് കനത്ത നഷ്ടമുണ്ടായി. വീടിന് വിള്ളൽ സംഭവിച്ചു. നാല് തെങ്ങ് പൊട്ടിവീണു. പള്ളിക്കുന്നുമ്മേൽ നാരായണിയുടെ വീടിന് മുകളിൽ മരം പൊട്ടിവീണു ഭാഗികമായി കേട് സംഭവിച്ചു. ധർമക്കിണർ മൂന്നാം വാർഡിൽ സി പുരുഷോത്തമൻെറ വീടിന് മുകളിൽ പ്ലാവ് പൊട്ടിവീണ് വീട് തകർന്നു. സി. രത്നാകരൻെറ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് ഭാഗികമായി കേട് സംഭവിച്ചു. രണ്ടാം വാർഡിലെ കെ. സതീശൻെറയും സൗന്ദറിൻെറയും വാഴത്തോട്ടത്തിൽ വ്യാപകമായ നാശമുണ്ടായി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. രാജൻെറ വീട്ടിലെ മരം പൊട്ടിവീണു. എം.പി. ഗോവിന്ദൻ മാസ്റ്ററുടെ വീട്ടിലെ മരവും പൊട്ടിവീണു. പാലക്കൽ നളിനിയുടെ വീട്ടുവളപ്പിലെ തെങ്ങും മാവും പൊട്ടിവീണു. ടി.കെ. നൗഫലിൻെറ വീട്ടിലും മരം പൊട്ടിവീണു . കാനോടത്തിൽ രാധയുടെ വീട്ടുവളപ്പിലെ മാവ് പൊട്ടിവീണതിനാല്‍ വൈദ്യുതി തൂൺ തകർന്നു. ടി.പി. സുനിൽ കുമാറിൻെറ വീട്ടിലെ തെങ്ങ് പൊട്ടിവീണു. ബാലചന്ദ്രൻ മാസ്റ്റർ, എൻ. ഷിജു, കോക്കുന്നത്ത് കാർത്യായനിയമ്മ എന്നിവരുടെ വീട്ടിലും തെങ്ങ് പൊട്ടിവീണു. മാവേലി മനോജ്, ടി.എൻ. രുക്മിണി എന്നിവരുടെ വീടുകളിലും തെങ്ങ് പൊട്ടിവീണു. ടി.ടി. രാഗേഷിൻെറ വീടിൻെറ ഷീറ്റ് പാറിപ്പോയി. നിരവധി വീടുകളിൽ വാഴകൾ, മരങ്ങൾ അടക്കം നശിച്ച് കനത്ത നഷ്ടമുണ്ടായി. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. രാജൻ, പഞ്ചായത്ത് മെംബർ സി. സീമ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.