കൊടക്കാട് സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ചെറുവത്തൂർ: പിലിക്കോട് കൊടക്കാട് വലിയ പൊയിൽ സ്വദേശി പി.വി. അതുൽ (22) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30ന് ദേശീയപാത 48ൽ ചലാഗരി ടോൾ പ്ലാസക്ക് സമീപമാണ് അപകടം. ഇയാൾ സഞ്ചരിച്ച വാൻ ടാങ്കർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച മരിച്ചു. അപകടത്തിൽ ശിവമോഗ സ്വദേശിയായ ഡ്രൈവറും മരിച്ചു. ബംഗളൂരുവിൽ സാൻഡോസ് മെഡിക്കൽ സിസ്റ്റത്തിലെ ജീവനക്കാരനാണ് അതുൽ. ആറുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. രണ്ടുമാസം മുമ്പ് നാട്ടിൽവന്ന് തിരിച്ചുപോയതാണ്. പിതാവ്: വി.പി.ഗംഗാധരൻ. മാതാവ്: പി.വി. വത്സല. സഹോദരി: സ്വാതി (നഴ്സിങ് വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയപൊയിൽ സമുദായ ശ്മശാനത്തിൽ. athul bengalore accident
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.