കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം നശിപ്പിച്ചു

നടുവണ്ണൂർ: ഡി.വൈ.എഫ്.ഐ പെരവച്ചേരി യൂനിറ്റ് കമ്മിറ്റി പെരവച്ചേരിയിൽ സ്ഥാപിച്ച കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം കഴിഞ്ഞദിവസം രാത്രി സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. കുറച്ച് മാസമായി ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. സർവകക്ഷി യോഗം ചേർന്ന്, രാത്രി പോലീസ് പട്രോളിങ്ങ് ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സമാധാനം തകർക്കാൻ ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പേരാമ്പ്ര പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. സ്തൂപം തകർത്തതിൽ പെരവച്ചേരി യൂനിറ്റ് പ്രസിഡൻറ് സോബിൻ രാജ്, സെക്രട്ടറി സി.കെ. രജീഷ് എന്നിവർ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.