ഭാരതീയം മെഹന്തി ഫെസ്​റ്റ്​

വടകര: ഭാരതീയം സംസ്ഥാന തലത്തിൽ റമദാൻ മാസത്തിൻെറ ഭാഗമായി മെഹന്തി മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ സുരക്ഷ പരിഗണിച്ച് ഓൺലൈനായാണ് മത്സരം. േമയ് 20നാണ് മത്സരം. 15നും 40 വയസ്സിനും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡുകളും സമ്മാനങ്ങളുമുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വാട്സ്ആപ് കൂട്ടായ്മയിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. സമ്മാനദാനം തൃശൂരിൽ നടക്കുന്ന സംസ്കാരിക സായാഹ്നത്തിൽ വിതരണം ചെയ്യുമെന്ന് ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം, ജനറൽ സെക്രട്ടറി എ.എസ്. അജീഷ് എന്നിവർ അറിയിച്ചു. ഫോൺ-854783 235, 9595338103.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.