നഷ്​ടപരിഹാരം നൽകണം -കെ. മുരളീധരൻ എം.പി

കുറ്റ്യാടി: കഴിഞ്ഞദിവസം മലയോര മേഖലയിൽ ആഞ്ഞടിച്ച കാറ്റും മഴയും കാരണം മരുതോങ്കര, കുറ്റ്യാടി, കാവിലുംപാറ, വേളം, കായക്കൊടി ഭാഗങ്ങളിൽ ഇരുപതിലേറെ വീടുകളും ഏക്കർകണക്കിന്ന് കാർഷിക വിളകളുമാണ് നശിപ്പിച്ചത്. നഷ്ടമുണ്ടായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി. ജയിംസ്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കോരങ്കോട്ട് മൊയ്തു, കോരങ്കോട്ട് ജമാൽ, ടി.പി. അലി, വാഴയിൽ കുഞ്ഞികൃഷ്ണൻ, കിളയിൽ രവീന്ദ്രൻ, കെ. കൃഷ്ണൻ, കെ. ശ്രീധരൻ, വിനോദൻ, പി.പി. തോമസ് കാഞ്ഞിരത്തിങ്കൽ, ലിനീഷ്, വി.ടി.കെ.പി അബ്ദുൽ റസാഖ്, എൽ.കെ. കുഞ്ഞബ്ദുള്ള, ബിജു കൊറ്റോം എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.