മോദി സര്‍ക്കാറിൻെറ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കണം -ഐ.എന്‍.എല്‍ കോഴിക്കോട്: കോവിഡിൻെറ മറവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാനും ജനറൽ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും തുറുങ്കിലടച്ച് പ്രതികാരം ചെയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ വിഷയത്തിൽ മതേതര പാര്‍ട്ടികളുടെ മൗനം അങ്ങേയറ്റം അപലപനീയമാണ്. ന്യൂനപക്ഷവേട്ടക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരണം -പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷവേട്ടക്കെതിരെ മതേതരശക്തികളുമായി ചേര്‍ന്ന് സാധ്യമാവുന്ന മാര്‍ഗത്തില്‍ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.