പ്രവാസികളുടെ സമ്പർക്കവിലക്ക്​: നാദാപുരത്ത്​ അവലോകന യോഗം

നാദാപുരം: പ്രവാസികളെ ക്വാറൻറീൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് തൂണേരി ബ്ലോക്ക് തല യോഗം ചേർന്നത്. മൂന്നാംഘട്ട ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ യോഗം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ ക്വാറൻറീൻകാര്യവും ചർച്ചചെയ്തു. മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ താമസിപ്പിക്കുന്നതിനുളള സാധ്യത ജില്ല ഭരണകൂടത്തിൻെറ ശ്രദ്ധയിൽപെടുത്തും. നാദാപുരം മേഖലയിൽ പൊലീസിൻെറ പ്രവർത്തനം പ്രശംസനീയമാണെന്ന് സൂപ്പി നരിക്കാട്ടേരി പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ യോഗം വെള്ളിയാഴ്ച രണ്ടിന് കുന്നുമ്മൽ ബ്ലോക്ക് ഓഫിസിൽ ചേരും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.കെ. സഫീറ, ടി.കെ. അരവിന്ദാക്ഷൻ, കെ.പി.സി. തങ്ങൾ, തൊടുവയിൽ മഹമൂദ്, എം. സുമതി, ഒ.സി. ജയൻ, കോവിഡ് നോഡൽ ഓഫിസർ, ടി. ജിനിൽകുമാർ, എ.എസ്.പി. അങ്കിത് അശോക്, സി.ഐ എം. സുനിൽകുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.