വാഴകള്‍ നിലം പൊത്തി

ത് കല്ലുവീട്ടില്‍ മുഹമ്മദിൻെറ വാഴത്തോട്ടത്തിലെ 50 ഓളം വാഴകള്‍ നിലംപൊത്തി. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തിൻെറ നൂറിലധികം വാഴകള്‍ നശിച്ചിരുന്നു. കൃഷി ഓഫിസില്‍ വിവരം നല്‍കിയിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കര്‍ഷക തൊഴിലാളിയായ മുഹമ്മദ്‌ പറഞ്ഞു. ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടാന്‍ ഭക്ഷ്യസുരക്ഷ പാക്കേജുമായി ഉണ്ണികുളം പഞ്ചായത്ത്‌ എകരൂല്‍: കോവിഡ് 19 വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടാന്‍ സമഗ്ര ഭക്ഷ്യസുരക്ഷ പാക്കേജുമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌. ഇതിൻെറ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലെയും വീട്ടുവളപ്പിലും കൃഷിസ്ഥലത്തും വിവിധ തരം പച്ചക്കറികളും മറ്റു ഭക്ഷ്യസാധനങ്ങളും കൃഷിചെയ്ത് സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ കൃഷിയോഗ്യമായതും തരിശായിക്കിടക്കുന്നതുമായ ഭൂമിയുടെ ഇനം തിരിച്ചുള്ള കണക്കെടുത്ത് വിവിധ കര്‍ഷക ഗ്രൂപ്പുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ ഉൽപാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കും. നെല്ല്, കിഴങ്ങുവര്‍ഗങ്ങള്‍, ചോളം തുടങ്ങിയവ ഉൽപാദിപ്പിക്കുകയും പാലുൽപ്പന്നങ്ങള്‍ ഇരട്ടിയാക്കുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് പശുക്കളെ സബ്സിഡി നിരക്കില്‍ ലഭ്യമാക്കാനും പദ്ധതി തയാറാക്കിയതായി പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അറിയിച്ചു. മുട്ടയുല്‍പാദനം വര്‍ധിപ്പിക്കാന്‍ 6000 കുടുംബങ്ങള്‍ക്ക് അഞ്ചു വീതം കോഴികളെ നല്‍കാനും പദ്ധതിയുണ്ട്. തെങ്ങുവീണ് ടാങ്ക് തകർന്നു കാക്കൂർ: ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും തെങ്ങ് വീടിനു മുകളിലേക്ക് കടപുഴകി വീണ് കുടിവെള്ള ടാങ്കും സ്ലാബും തകർന്നു. രാമല്ലൂർ തെഞ്ചെരി അബ്ദുൽ റഷീദിൻെറ വീടിന് മുകളിലേക്കാണ് വീണത്. ടാങ്ക് പൂർണമായും തകർന്നു. വീട്ടുകാർ അടുക്കള ഭാഗത്തുനിന്നും മാറിനിന്നതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. തലയാട് ചെമ്പുംകരയില്‍ മരം വീണ് വൈദ്യുതി നിലച്ചു തലയാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മലയോര പ്രദേശമായ തലയാട് ചെമ്പുംകരയിൽ റബർ മരം വീണ് വൈദ്യുതി നിലച്ചു. മൂന്നു വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. ഉണ്ണികുളം വൈദ്യുതി സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഈ പ്രദേശത്തെ കാർഷികവിളകള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.