പേരാമ്പ്ര: ലോകാരോഗ്യ സംഘടന നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ചാലിക്കര സുഭിക്ഷ കമ്പനി ഹാൻഡ് സാനിറ്റൈസർ നിർമിച്ചു. എഥനോൾ, ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറോൾ, ഡിസ്റ്റിൽഡ് വാട്ടർ എന്നിവ ഉപയോഗിച്ചാണ് നിർമാണം. കേന്ദ്ര സർക്കാർ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് സുഭിക്ഷ സാനിറ്റൈസർ ലഭ്യമാക്കുന്നത്. സ്ഥാപനങ്ങളുടെ അധികാരികൾ നൽകുന്ന കത്തിൻെറ അടിസ്ഥാനത്തിൽ 50 ലിറ്റർ വരെയും നൽകും. മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. താലൂക്ക്-ജില്ല അടിസ്ഥാനങ്ങളിൽ സാനിറ്റൈസർ വിതരണക്കാരെ ആവശ്യമുണ്ടെന്ന് ചെയർമാൻ എം. കുഞ്ഞമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.