അന്തർ സംസ്​ഥാന തൊഴിലാളികൾ കൈകോർത്തു; ദേശീയപാത മാലിന്യമുക്തമാക്കി

തളിപ്പറമ്പ്: പരിയാരം ഗ്രാമ പഞ്ചായത്തിലെ ഏമ്പേറ്റു മുതൽ കുപ്പം വരെ പാതയോരം ഹരിതയോരം പദ്ധതിയുടെ ഭാഗമായി അന്തർ സംസ്ഥാന തൊഴിലാളികളുടെ സഹകരണത്തോടെ ശുചീകരിച്ചു. ഉത്തർ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ സഹായത്തോടെയാണ് പാതയോരം ശുചീകരിച്ചത്. ശുചീകരണ പ്രവൃത്തി പരിയാരം പഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.ടി. മനോഹരൻ, പി.പി. രഘു, പി. രഞ്ജിത്ത്, പി.വി. ഗോപാലൻ, പി.വി. സജീവൻ, പി. സാജിത, സെക്രട്ടറി വി.പി. സന്തോഷ് കുമാർ, എച്ച്.ഐ എം. മധുസൂദനൻ എന്നിവർ നേതൃത്വം നൽകി. പരിയാരം ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഒമ്പത് കി.മീ ദേശീയപാതയുടെ അഞ്ച് കിലോമീറ്റർ ഭാഗമാണ് എട്ട് അന്തർ സംസ്ഥാന തൊഴിലാളികളായ ജിത്തു ഡികാൻ, കൈലാസ്, ബഹൻദാസ്, രാഘവ് നാഗ്, അജയ്, സുനിൽ, പങ്കജ്, സതീഷ് എന്നിവരുടെ സഹായത്താൽ ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും ചേർന്ന് വൃത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.