പ്രവാസികളെ സ്വീകരിക്കാൻ നാട്​ സജ്ജം

കണ്ണൂർ: ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്ത് നിന്നുമായി പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ നിരീക്ഷണ സംവിധാനം ഒരുക്കാൻ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ സജ്ജം. ജില്ലതലത്തിലും തദ്ദേശസ്ഥാപന തലത്തിലുമാണ് സൗകര്യം ഒരുക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് കെയര്‍ സൻെററുകളില്‍ ക്വാറൻറീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിരീക്ഷണ സൗകര്യം ഒരുക്കുന്നതും ഹോം ക്വാറൻറീനില്‍ വീഴ്ച വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇക്കാര്യം വിലയിരുത്താന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിൻെറ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. തദ്ദേശസ്ഥാപനങ്ങളെ നാല്് ബാച്ചായി തിരിച്ചാണ് യോഗം നടത്തിയത്. നല്ല ജാഗ്രതയിലും കരുതലിലുമാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കോവിഡിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന് സുമേഷ് പറഞ്ഞു. ക്വാറൻറീന്‍ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക നിരീക്ഷണം ഉറപ്പാക്കണമെന്ന് കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും വിദേശ മലയാളികളും എത്തുന്നതോടെ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇവരെല്ലാം കൃത്യമായി ക്വാറൻറീന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. നിലവില്‍ സമൂഹ വ്യാപനം ഇല്ലാതെ നോക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ഡൗണില്‍ ഇളവുവരുന്നതോടെ ഈ ജാഗ്രതയില്‍ കുറവ് ഉണ്ടായിക്കൂടാ. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകും. അതിനാല്‍ ഒറ്റപ്പെട്ട കേസുപോലും ഇല്ലാതിരിക്കാന്‍ എല്ലാവരും കരുതലോടെയിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഹോം ക്വാറൻറീന്‍ ഏറ്റവും ഫലപ്രദമാണെന്ന് ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളാണ് തയാറാക്കുന്നത്. വാര്‍ഡ് തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണ സംവിധാനം ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.