എരഞ്ഞോളി മൂസയെ അനുസ്മരിച്ചു

തലശ്ശേരി: എരഞ്ഞോളി മൂസയുടെ ഒന്നാം ചരമവാർഷികത്തിൽ തലശ്ശേരി സഹൃദയ വേദി ഓൺലൈൻ വഴി അനുസ്മരിച്ചു. പ്രഫ.എ.പി. സുബൈറിൻെറ അധ്യക്ഷതയിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എം. അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി. മമ്പറം ദിവാകരൻ, ടി.കെ.ഡി മുഴപ്പിലങ്ങാട്, വി.കെ. ജയന്തൻ, അനീഷ് പാതിരിയാട്, എൻ. സിറാജുദ്ദീൻ, കെ. ശിവദാസൻ, ആരിഫ് കാപ്പിൽ, നസീർ എരഞ്ഞോളി, എം.പി. ആബൂട്ടി ഹാജി, ഷാനവാസ് പിണറായി, ജാഫർ ജാസ് എന്നിവർ സംസാരിച്ചു. ഉസ്മാൻ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. എരഞ്ഞോളി മൂസയുടെ ഗാനങ്ങൾ കോർത്തിണക്കി ബക്കർ തോട്ടുമ്മൽ, എം.പി. മുഹമ്മദ് ഫസൽ, ഉസ്മാൻ പി. വടക്കുമ്പാട് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.