കുന്ദമംഗലത്തെ വത്തക്കക്കട അണുവിമുക്തമാക്കി

കുന്ദമംഗലം: മുക്കം റോഡിലെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി. കോഴിക്കോട് വെള്ളിമാട് കുന്ന് ഫയർ ഫോഴ്സ് ഓഫിസർ ബാബുര ാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനം. കഴിഞ്ഞദിവസം മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിൽ വത്തക്ക ഇറക്കാനെത്തിയ ലോറിയിലെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശിക്ക് ദേഹാസ്വാസ്ഥ്യംമൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കട അടക്കുകയായിരുന്നു. കോവിഡ് പരിശോധനക്കായി ഡ്രൈവറുടെ സ്രവം ലാബിലേക്ക് അയച്ചെങ്കിലും ആദ്യ രണ്ടു ഘട്ടത്തിലും ഒരു രീതിയിലുള്ള അസ്വാഭാവികമായ ആരോഗ്യ പ്രശ്നവും ഇല്ലായെന്ന് വ്യക്തമായതോടെയാണ് കട തുറന്ന് ക്ലീൻ ചെയ്യാനും കേടുവന്ന സാധനങ്ങൾ മാറ്റാനും അനുമതി നൽകിയത്. അണുവിമുക്തമാക്കുന്നത് സംശയത്തിൻെറ ഭാഗമായാണെന്നും നിലവിൽ കടയിലെ ഭക്ഷ്യവസ്തുക്കൾക്ക് ഒരുവിധ പ്രശ്നവുമില്ലായെന്നും പൂർണ പ്രവർത്താനുമതി ലഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങിക്കാമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി.സുരേഷ് ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.