വലിയ തേരട്ടകളുടെ കൂട്ടങ്ങൾ ശല്യമാകുന്നു

മുക്കം: വലിയ തേരട്ടകളുടെ കൂട്ടങ്ങൾ വ്യാപകമായിട്ടുള്ള സഞ്ചാരം ശല്യമാകുന്നു. ഗ്രാമവാസികൾ ദുരിതത്തിൽ. കാരശ്ശേര ി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ, തടപ്പറമ്പ്, വെള്ളേരിച്ചാൽ, എന്നിഭാഗങ്ങളിലെ പത്തോളം വീട്ടുകാരാണ് തേരട്ടശല്യംകൊണ്ട് പൊറുതിമുട്ടുന്നത്. തേരട്ടകൾ മൂലം ഭക്ഷണംപോലും നേരെ കഴിക്കാനാവാതെ നിവാസികൾ കഷ്ടപ്പെടുകയാണ്. പ്രദേശത്തിന് തൊട്ടടുത്തുള്ള സ്വകാര്യ റബർ എസ്റ്റേറ്റിൽ ഉപയോഗിക്കുന്ന വളത്തിൽനിന്നാണ് തേരട്ടകൾ വ്യാപകമായി എത്തുന്നതെന്ന് പരാതിയുണ്ട്. രണ്ട് ആഴ്ചകൾക്ക് മുമ്പാണ് പ്രദേശത്ത് തേരട്ടകൾ കാണപ്പെടാൻ തുടങ്ങിയത്. വേനൽ മഴ തുടങ്ങിയതോടെ ഇത് വ്യാപകമാകാൻ തുടങ്ങി. കിണറുകളിലും പറമ്പിലും വീടുകളുടെ ചുമരുകളിലും റൂമുകളിലും അടുക്കളയിലും മുറ്റത്തുമടക്കം തേരട്ടകൾ നിറഞ്ഞു. തേരട്ട ശല്യം അവസാനിപ്പിക്കാൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.