തേരട്ടശല്യ പ്രദേശങ്ങൾ സന്ദർശിച്ചു

മുക്കം: കുമാരനല്ലൂർ പ്രദേശങ്ങളിൽ വലിയ തേരട്ടകളുടെ ശല്യമൂലം പൊറുതിമുട്ടുന്ന ഭാഗങ്ങളിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിൻെറ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം സന്ദർശിച്ചു. തേരട്ടകളുടെ സാമ്പിൾ ശേഖരിച്ച് തൃശൂരിലെ പീച്ചിയിലെ കേരള റിസർച്ച് ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഡോ. കീർത്തിയാണ് പരിശോധന നടത്തിയത്. പഞ്ചായത്തംഗം അബ്ദുല്ല കുമാരനല്ലൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.