കാറ്റിൽ വ്യാപക നാശം

മാവൂർ: വ്യാഴാഴ്ച വൈകീട്ട് ആറോടെയുണ്ടായ വേനൽമഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി മുടങ്ങി. രാത്രിയിലും വൈദ്യുതി തടസ്സങ്ങൾ നീക്കാനുള്ള ശ്രമം നടക്കുകയാണ്. പാറമ്മൽ പിലാതോട്ടത്തിൽ അബ്ദുല്ലയുടെ മകൻ നൗഷാദി‍ൻെറ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാട് പറ്റി. മാവൂർ വൻകണക്കൽ ഖദീജയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ചെറൂപ്പ നെച്ചിക്കാട്ടുകടവ് സ്കൂളിനു സമീപം മരം പൊട്ടിവീണ് വൈദ്യുതി മുടങ്ങി. വ്യാപകമായി വാഴകൾ നിലംപൊത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.