സ്ത്രീ കൂട്ടായ്മയില്‍ 2000 മാസ്‌കുകള്‍ നിർമിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഫ്.ഐ.ടി.യു തയ്യല് ‍ തൊഴിലാളികളുടെ സഹകരണത്തോടെ 2000 കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നു. മാസ്‌കിൻെറ പഞ്ചായത്തുതല വിതരണോദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തംഗം ചേറ്റൂര്‍ മുഹമ്മദ് ബാപ്പുവിന് നല്‍കി ചാലില്‍ അബ്ദു നിര്‍വഹിച്ചു. ശംസുദ്ദീന്‍ ചെറുവാടി, സാലിം ജീറോഡ്, സിയാഉല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു. പൊതുജനാരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് മാസ്‌ക് നിര്‍മിക്കുന്നത്. വീട്ടമ്മമാരും തയ്യല്‍ തൊഴിലാളികളുമുള്‍െപ്പടെ പത്തോളം പേര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അവരവരുടെ വീടുകളില്‍ വെച്ചാണ് മാസ്‌കുകള്‍ നിര്‍മിച്ചത്. എഫ്.ഐ.ടി.യു ടെയ്ലറിങ് ആൻഡ് ഗാര്‍മൻെറ്സ് ഗോതമ്പ റോഡ് യൂനിറ്റ് പ്രസിഡൻറ് ശമീമ ബാവ, ശ്രീജ മാട്ടുമുറി, കെ.ജി. ഷാഹിന, പി.കെ. ഫൗസിയ, നദീറ, ഹാരിഫ, ഷാഹിന ഉസ്മാന്‍, ജംഷീറ മുള്ളന്‍മട എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌കുകള്‍ നിര്‍മിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.