രാമനാട്ടുകര: രക്താർബുദത്തോട് പൊരുതുന്ന ഒമ്പത് വയസ്സുകാരന് വയനാട്ടിൽനിന്നും മരുന്നെത്തിച്ച് ഫറോക്ക് പൊലീസ ്. മുനിസിപ്പാലിറ്റിയിലെ ഇരുപതാം ഡിവിഷനിൽ കാരേറ്റിപ്പാടം താമസിക്കുന്ന നിർധന കുടുംബാംഗമായ മുഹമ്മദ് റിയാസിൻെറ ഒമ്പത് വയസ്സുകാരൻ നിഫ്ലു കുറച്ചു കാലമായി രക്താർബുദത്തോട് പൊരുതുകയാണ്. എന്നാൽ, രാജ്യത്ത് കൊറോണ വ്യാപനം ലോക്ഡൗണിൽ എത്തിയപ്പോൾ സ്ഥിരമായി കഴിക്കുന്ന മരുന്നിൻെറ ലഭ്യത സങ്കീർണമായി. മാന്തറമ്മൽ റസിഡൻറ്സ് അസോസിയേഷനിലെ റാഫി മാന്തറമ്മൽ ഈ വിഷയം അറിഞ്ഞ ഉടനെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുജിത്തിനെ അറിയിച്ചു. തുടർന്ന്, അത്യാവശ്യ മരുന്നുകൾ എത്തിക്കാനുള്ള പൊലീസ് സംവിധാനത്തിലൂടെ കഴിഞ്ഞ ദിവസം കുട്ടിക്കുവേണ്ട മരുന്നുകൾ വയനാടുനിന്ന് എത്തിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.