ലോക്ഡൗൺ: ഞെളിയൻപറമ്പിൽ കെട്ടിക്കിടക്കുന്നത് ആയിരം ടൺ വളം

കോഴിക്കോട്: നഗരസഭയുടെ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ പ്ലാൻറിൻെറ പ്രവർത്തനത്തെയും ലോക്ഡൗൺ പ്രതിസന്ധിയിലാക ്കുന്നു. വളം വിൽക്കാൻ കഴിയാത്തതാണ് ദുരിതമാകുന്നത്. വിൽപന കുത്തെന ഇടിഞ്ഞതോടെ ആയിരം ടൺ വളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. നഗരസഭ പരിധിയിലെ ഹോട്ടലുകൾ, പൊതു ഇടങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുശേഖരിക്കുന്ന ജൈവ മാലിന്യങ്ങളാണ് ഇവിടെ നിന്ന് വളമാക്കിമാറ്റുന്നത്. ദിവസവും നൂറുടൺ മാലിന്യത്തിൽ നിന്ന് പത്തുടൺ വളം എന്നതോതിലായിരുന്നു ഉൽപാദനം. അതിനൊത്ത് വളം ഇവിടെ നിന്ന് വിവിധയിടങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ പൊതു ഇടങ്ങൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യത്തിൻെറ തോത് വളരെ കുറഞ്ഞു. നിലവിൽ അറുപത് ടൺ മാലിന്യത്തിൽ നിന്ന് ആറുടൺ വളമാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ ഉൽപാദനത്തിനൊത്ത് വിൽപന നടക്കാത്തതാണ് നിലവിലെ പ്രതിസന്ധി. അതിനാൽ തന്നെ വളം സൂക്ഷിക്കാനും ഇടമില്ലാത്ത അവസ്ഥയാണിപ്പോൾ. വാഹനഗതാഗതമില്ലാത്തതും വളവിതരണത്തെ പ്രതികൂലമായി ബാധിച്ചു. നേരത്തെ സ്വകാര്യ കമ്പനിയാണ് വളനിർമാണവും വിൽപനയും നടത്തിയിരുന്നെതങ്കിൽ കഴിഞ്ഞ വർഷമിത് നഗരസഭ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. അതേസമയം ലോക്ഡൗണിനു പിന്നാലെയുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുൻനിർത്തി നഗരസഭ ആവിഷ്കരിച്ച 'സമൃദ്ധി 2020' പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കും ഇവിടത്തെ വളം സബ്സിഡി നിരക്കിൽ നൽകാൻ മേയർ തോട്ടത്തിൽ രവീന്ദ്രൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ പരമാവധി തരിശുഭൂമി കൃഷിയോഗ്യമാക്കി പത്തുഹെക്ടറിൽ അധിക വിളവും നഗരത്തിലെ 70 ശതമാനം വീടുകളിലും ഇടവിളകൃഷിയുമാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.