കണ്ണൂർ കോർപറേഷനിൽ പുതിയ വിവാദം: സാമൂഹിക അടുക്കള അടച്ചുപൂട്ടാൻ മേയറുടെ നിർദേശം

കണ്ണൂർ: സംസ്ഥാന സർക്കാർ നിർദേശത്തി‍ൻെറ അടിസ്ഥാനത്തിൽ നാടെങ്ങും തദ്ദേശ സ്ഥാപനങ്ങൾ സാമൂഹിക അടുക്കള തുടങ്ങു േമ്പാൾ കണ്ണൂർ കോർപറേഷൻ ഇത് അടച്ചുപൂട്ടുന്നത് പുതിയ വിവാദത്തിന് വഴിവെച്ചു. ബുധനാഴ്ച ചേർന്ന പാർട്ടി ലീഡർമാരുടെയും ഹെൽത്ത് വിഭാഗത്തി‍ൻെറയും യോഗത്തിൽ കോവിഡ് വ്യാപനം തടയാൻ സാമൂഹിക അടുക്കള ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. സമ്പർക്ക വിലക്കിലുള്ളവർ, ഇതര സംസ്ഥാന തൊഴിലാളികൾ, നിർധനർ എന്നിവർക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമിട്ടായിരുന്നു അടുക്കള തുടങ്ങാൻ സർക്കാർ നിർദേശം നൽകിയത്. കണ്ണൂർ കോർപറേഷനിൽ കുടുംബശ്രീയെ ചുമതലപ്പെടുത്തി സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങിയ അടുക്കള കഴിഞ്ഞ ദിവസം നല്ലനിലയിൽ നടത്തുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ചയാണ് മേയർ അടുക്കള നിർത്തിവെക്കാൻ നിർദേശം നൽകിയത്. മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷി‍ൻെറ നിർദേശപ്രകാരമാണ് മേയർ അടുക്കള നിർത്തലാക്കിയതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. ഇതുകാരണം കോർപറേഷൻ പരിധിയിലെ നിരവധി അർഹരായവർക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കുടുംബശ്രീ സംവിധാനത്തെ തകർക്കാനും സർക്കാർ നിർദേശങ്ങൾ പാലിക്കാതിരിക്കാനും പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയർ പദവിയിൽ ഇരുന്ന് മുമ്പും തെറ്റായ തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് പാർലമൻെററി പാർട്ടി സെക്രട്ടറി എൻ. ബാലകൃഷ്ണൻ മാസ്റ്റർ ആരോപിച്ചു. ജനങ്ങളാകെ ദുരിതമനുഭവിക്കുമ്പോൾ തങ്ങളുടെ സങ്കുചിത താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്ന മേയറുടെയും യു.ഡി.എഫ് നേതൃത്വത്തി‍ൻെറയും ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.