പാറക്കടവിലെ ഇതര സംസ്ഥാന ​െതാഴിലാളികൾ ആശങ്കയിൽ

പാലേരി: പാറക്കടവിലെ വിവിധ കെട്ടിടമുറികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആശങ്കയിൽ. നാല് കെട്ടിടങ്ങളിലായി 140ൽപരം പേർ ഇവിടെ കഴിയുന്നതായി ചങ്ങേരാത്ത് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പിൽ വ്യക്തമായിരുന്നു. പണിയില്ലാതായ ഇവർ കരുതിവെച്ച ഭക്ഷ്യവസ്തുക്കൾ തീർന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ കടകളിൽനിന്ന് കടംവാങ്ങിയാണ് പലരും സാധനങ്ങൾ ഒപ്പിച്ചത്. ഉടമകളോട് ശ്രദ്ധിക്കണം എന്ന് പറഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതർ പോയതല്ലാതെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിൻെറ കമ്യൂണിറ്റി കിച്ചൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇവർക്ക് ഭക്ഷണം കിട്ടാൻ ഏർപ്പാടാക്കിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ തോതിലുള്ള സഹായങ്ങളല്ലാതെ എല്ലാവർക്കും ഭക്ഷണം എത്തിക്കൽ ഉടമകൾക്കും അസാധ്യമാണത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.