രോഗികൾക്ക് കൈത്താങ്ങായി നടുവണ്ണൂരിലെ ജീപ്പ് ഡ്രൈവർമാർ

നടുവണ്ണൂർ: കോവിഡ് കാലത്ത് . നടുവണ്ണൂർ പഞ്ചായത്തിൽ താമസക്കാരായ വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യാനും മറ്റ് ഗുരുതര രോഗങ്ങളുടെ ചികിത്സക്കുമായി കോഴിക്കോട് നഗരത്തിലെ ഡയാലിസിസ് സൻെററുകൾ, മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് ജീപ്പ് ഡ്രൈവർമാർ മുന്നോട്ടുവന്നത്. ഇവർ സ്ഥിരമായി പോയിക്കൊണ്ടിരുന്ന ടാക്സികൾ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ലഭ്യമാകാത്ത സ്ഥിതിവിശേഷമായിരുന്നു. ഇവരെ സഹായിക്കുന്നതിനാണ് നടുവണ്ണൂരിലെ ടാക്സി ഡ്രൈവർമാർ സന്നദ്ധരായി മുന്നോട്ടുവന്നത്. ചികിത്സാവശ്യത്തിനായുള്ള യാത്രകൾക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്. യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ വിവരങ്ങൾ പൂരിപ്പിച്ച് ഒപ്പുവെച്ച സത്യവാങ്മൂലം ഉണ്ടായിരിക്കേണ്ടതാണ്. ഫോൺ: ഷൈജു നിർമാല്യം: 9446833983, നിയാസ് അൽമനാമ: 9562187994, ദാസൻ: 9946053006, നാസർ: 9645396571.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.