കോഴിക്കോട്: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം നിലവിൽ വന്ന ശേഷവും കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന മോഹന വാഗ്ദ ാനങ്ങളിൽ വഞ്ചിതരാകരുതെന്ന് അഖില കേരള വഖഫ് സംരക്ഷണ സമിതി നേതൃയോഗം പ്രസ്താവിച്ചു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനുവരി 21ന് രാവിലെ 10 മണിക്ക് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വിചാര സദസ്സ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജസ്റ്റിസ് കെമാൽ പാഷ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ തുടങ്ങിയവർ സംബന്ധിക്കും. യോഗത്തിൽ പ്രസിഡൻറ് എൻജിനീയർ പി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, എൻജിനീയർ പി. മമ്മദ്കോയ, പി.ടി. മൊയ്തീൻകുട്ടി, ടി.കെ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.