കോഴിക്കോട്: കലാകാരന്മാരുടെ വാട്‌സ്ആപ് കൂട്ടായ്മ ഛായയുടെ ആഭിമുഖ്യത്തിൽ 'ഛായക്കൂട്ട് 2020' എന്നപേരിൽ ചിത്രപ്രദര് ശനം സംഘടിപ്പിക്കുന്നു. ജനുവരി ഒമ്പതു മുതല്‍ 12വരെ ലളിതകല അക്കാദമി ആര്‍ട്ട്ഗാലറിയിലാണ് ചിത്രപ്രദർശനം നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം ഒമ്പതിന് വൈകീട്ട് 4.30ന് ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ട്ട് ക്യുറേറ്റര്‍ എം.എല്‍. ജോണി മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിൻെറ പുതിയ പുസ്തകം 'നഗ്നത എന്ന വസ്ത്ര'ത്തിൻെറ പ്രകാശനവും അന്നേ ദിവസം നടക്കും. ചടങ്ങില്‍ ചിത്രകാരി കബിത മുഖോപാധ്യായ, കവയിത്രി അനീസ ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂട്ടായ്മയിലെ 36 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുക. വാർത്തസമ്മേളനത്തിൽ വി. രാധാകൃഷ്ണൻ, ജ്യോതി അമ്പാട്ട്, സുകു കാരാട്ട്, മുസ്തഫ ഹസ്സൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.