സ്നേഹത്തിൻെറ പൊതിച്ചോറുമായി വിദ്യാർഥികൾ കോഴിക്കോട്: വഴിയോരങ്ങളിൽ വിശന്നുകഴിയുന്നവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ പൊതിച്ചോറുമായി എൻ.എസ്.എസ് വിദ്യാർഥികൾ. ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ അന്നം നൽകി വിശപ്പകറ്റിയത്. മാനാഞ്ചിറ, ബീച്ച് ആശുപത്രി പരിസരം, പാളയം, പുതിയ ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ഭക്ഷണം കിട്ടാതെ അലയുന്ന നിരവധി പേർക്കാണ് പൊതിച്ചോറ് നൽകിയത്. വിദ്യാർഥികൾ വീട്ടിൽനിന്നും കൊണ്ടുവന്നതായിരുന്നു ഭക്ഷണം. 'ഒരു പൊതിച്ചോർ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൊലീസ് സബ് ഇൻസ്പെക്ടർ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.എം. സാദിഖ്, സെക്രട്ടറിമാരായ മുഹമ്മദ് ഷഫീഖ്, പി.എസ്. ആദിൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് സൗജന്യ കൗൺസലിങ് കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന വിദ്യാർഥികൾക്ക് ലേൺ ദ ബെസ്റ്റ് സൻെറർ ഫോർ സ്കിൽ ഡെവലപ്മൻെറ് സൗജന്യമായി കൗൺസലിങ് നടത്തും. ആദ്യം പേര് നൽകുന്ന 30 പേർക്കായിരിക്കും ലേൺ ദ ബെസ്റ്റ് സൻെറർ ഫോർ സ്കിൽ ഡെവലപ്മൻെറിൽവെച്ച് എല്ലാ ഞായറാഴ്ചകളിലും സൗജന്യമായി നടക്കുന്ന ആദ്യത്തെ ബാച്ചിൽ സീറ്റ് ലഭിക്കുക. താൽപര്യമുള്ള വിദ്യാർഥികൾ 9061595351, 7994833345 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.