റോഡ് നിർമാണത്തിൽ ജലനിധി കുടിവെള്ള പൈപ്പുകൾ തകർന്നു കുടിവെള്ള വിതരണം മുടങ്ങി

നടുവണ്ണൂർ: റോഡ് നിർമാണത്തിൽ ജലനിധി കുടിവെള്ള പൈപ്പുകൾ തകർന്നതോടെ കുടിവെള്ള വിതരണം മുടങ്ങി. നടുവണ്ണൂർ പഞ്ചായത്തിലെ പരപ്പുംകാട്ടിൽ-പറയരുകണ്ടി ഭാഗങ്ങളിൽ ജലനിധി പദ്ധതിയിൽ കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരുന്ന പൈപ്പുകൾ കനാൽ റോഡ് നിർമാണത്തിലാണ് തകർന്നത്. ഇതോടെ ഈ പ്രദേശങ്ങളിൽ ഒരു മാസത്തിനടുത്തായി കുടിവെള്ള വിതരണം മുടങ്ങി. പി.എം.എസ്.ജി.വൈ പദ്ധതി പ്രകാരമാണ് കനാൽ റോഡ് നിർമിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശങ്ങളിലെ അറുപത്തിയഞ്ചോളം കുടുംബങ്ങൾ ആശ്രയിക്കുന്നത് മഠത്തിൽ കുഴിഭാഗത്തെ ജലനിധി പദ്ധതിയെയാണ്. ഈ പ്രശ്നത്തിൽ അടിയന്തരമായി പരിഹാരം കാണാൻ പഞ്ചായത്തിൻെറ ഭാഗത്തുനിന്ന് ശ്രമമുണ്ടാവണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.