അശരണർക്ക് അരിശേഖരിച്ച് പുതുവത്സരാഘോഷം

കക്കട്ടിൽ: കിടപ്പിലായ രോഗികൾക്ക് അരിയും ഒരു നാണയവും ശേഖരിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥികൾ പുതുവത്സ രദിനാഘോഷം വ്യത്യസ്തമാക്കി. അഞ്ച് ക്വിൻറൽ അരിയാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ശേഖരിച്ചത്. അരി ഹെഡ്മാസ്റ്റർ വി. രാമകൃഷ്ണനിൽനിന്നും കക്കട്ടിൽ സ്നേഹ പാലിയേറ്റിവ് പ്രസിഡൻറ് കരുവാൻകണ്ടി അബ്ദുറഹിമാൻ ഹാജി ഏറ്റുവാങ്ങി. കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. പി.കെ. ഋഷീദ്, സി. സൂപ്പി, ഇ. പ്രേംകുമാർ, റിയാസ് നീലിയോട്ട്, എ.പി. രാജീവൻ, എ.പി. സുമേഷ്, ആർ. ഷൈന, കെ.കെ. ശരത്ത്, എൻ.ആർ. ഇന്ദുലേഖ തുടങ്ങിയവർ നേതൃത്വം നൽകി. എ.പി. രാജീവൻ സ്വാഗതവും ഉമേഷ് കുമാർ കൽഹാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.