ജോഷ്നക്ക് അഭിനന്ദനവുമായി എം.എൽ.എ

വാണിമേൽ: പ്രാരാംബ്ദങ്ങളോട് പൊരുതി ഡോക്ടറായ ജോഷ്നക്ക് അഭിനന്ദനവുമായി ഇ.കെ. വിജയൻ എം.എൽ.എ. വിലങ്ങാട് കുറ്റല്ലൂർ ആ ദിവാസികോളനിയിലെ ജോഷ്നയാണ് ആയുർവേദ ഡോക്ടറായത്. കോളനിയിൽ ദുരിതജീവിതം നയിക്കുന്നതിനിടെ വളയം ജനമൈത്രി പൊലീസി‍ൻെറയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ജോഷ്നക്ക് പഠനസൗകര്യമൊരുങ്ങിയത്. ജോഷ്നയുടെ പഠനമോഹം ഇരുളടഞ്ഞപ്പോൾ മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്ന് നിരവധിപേരാണ് സഹായഹസ്തവുമായി എത്തിയത്. പഞ്ചായത്ത് അംഗം രാജു അലക്സ്, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.