സാംസ്കാരിക സംഗമം

പയ്യോളി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന 'പ്രതിരോധത്തിൻെറ പുതുവർഷം' സാംസ്കാരികസംഗമം സമാപിച്ചു. പൗരത്വ സം രക്ഷണസമിതി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കാരംഭിച്ച പരിപാടി ബുധനാഴ്ച വൈകീട്ടോടെയാണ് സമാപിച്ചത്. കോളമിസ്റ്റ് ഒ. അബ്ദുല്ല, സാഹിത്യകാരൻ യു.കെ. കുമാരൻ, ഡോ. ഉമേഷ് ബാബു, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, എൻ.പി. ചെക്കുട്ടി, ടി.ടി. ഇസ്മാഈൽ, എം.എം. മുഹ്യിദ്ദീൻ, ഡോ. സുരേഷ്കുമാർ, അഡ്വ. പി. കുൽസു, വിനീത വിജയൻ, സമീർ ബിൻസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.