ബാലുശ്ശേരി സബ് ട്രഷറിയിൽ കസ്​റ്റമേഴ്സ് ലോഞ്ച് തുറന്നു

ബാലുശ്ശേരി: ഇടപാടുകാർക്കും പെൻഷൻകാർക്കും എല്ലാ സൗകര്യങ്ങളുമൊരുക്കി ബാലുശ്ശേരി സബ് ട്രഷറിയിൽ കസ്റ്റമേഴ്സ് ല ോഞ്ച് തുറന്നു. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകി തയാറാക്കിയ കസ്റ്റമേഴ്സ് ലോഞ്ചിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറി ഓഫിസർ എ.പി.എം. അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുതിർന്ന പെൻഷനറും സ്വാതന്ത്ര്യസമര സേനാനിയുമായ ദാമോദരൻ മാസ്റ്ററെയും ട്രഷറി ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. എൻ.പി. ബാബു, റീജ കണ്ടോത്ത്കുഴിയിൽ, പി. ഫൈസൽ, മുഹമ്മദ് മുഹ്സിൻ, എ.കെ. രാധാകൃഷ്ണൻ നായർ, വി.കെ. സുകുമാരൻ, നരേന്ദ്ര ബാബു എന്നിവർ സംസാരിച്ചു. ട്രഷറി ഓഫിസർ കെ. ശിവദാസൻ സ്വാഗതവും ടി.എൻ. ഗണേശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.