പേരാമ്പ്ര: പൗരത്വനിയമത്തിലെ ഭരണഘടന വിരുദ്ധ ഭേദഗതിക്കെതിരെ മുസ്ലിം യൂത്ത്ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ് റി രാഷ്ട്രരക്ഷാ റാലി നടത്തി. പന്തിരിക്കരയില്‍ നജീബ് കാന്തപുരം പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻറ് ശിഹാബ് കന്നാട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്അബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പി. കുഞ്ഞമ്മദ്, കല്ലൂര്‍ മുഹമ്മദ് അലി, പാളയാട്ട് ബഷീര്‍, ആനേരി നസീര്‍, മൂസ കോത്തമ്പ്ര, കെ.ടി. അബ്ദുല്‍ ലത്തീഫ്, അസീസ് ഫൈസി, അലി തങ്ങള്‍, സിദ്ദിഖ് തൊണ്ടിയില്‍, കെ.പി. സമീര്‍, പാറേമ്മല്‍ അബ്ദുല്ല, നിയാസ് കക്കാട്, സി.പി. നസീര്‍, എ.പി. അബ്ദുറഹ്മാന്‍, വി.സി. അസീസ്, എം.കെ. കാസിം, ഖാലിദ് പാളയാട്ട്, കെ.സി. സിദ്ധീഖ്, കെ. റഷീദ്, മുഹമ്മദ് കുന്നത്ത്, നിസാര്‍, റിയാസ് പന്തിരി എന്നിവര്‍ സംസാരിച്ചു. ചെറിയകുമ്പളത്ത് നടന്ന സമാപനസമ്മേളനം സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ആനേരി നസീര്‍, പി.കെ. നിസാര്‍, നാസര്‍ താനി, സി.എം. ഖാലിദ്, അസ്ഹര്‍ പുഴക്കല്‍, എ.കെ. അനസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.