ചേമഞ്ചേരി: കണ്ണങ്കടവ് ഗവ. ഫിഷറീസ് എൽ.പി സ്കൂളിൻെറ ശതാബ്ദി ആഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻകോട്ട് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻെറ സമഗ്ര വിദ്യാഭ്യാസ വികസന രേഖയായ വിഷൻ 2025 ജില്ല പഞ്ചായത്ത് മെംബർ ശാലിനി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. പൂർവവിദ്യാർഥിയും സ്കൂളിന് കെട്ടിടം നിർമിച്ച് നൽകുകയും ചെയ്ത സിറ്റി ഫ്ലവർ ഗ്രൂപ് എം.ഡി ടി.എം അഹമ്മദ് കോയ ഹാജിയെ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. സുധ ആദരിച്ചു. ഉണ്ണി തിയ്യക്കണ്ടി, ഹെഡ്മാസ്റ്റർ ഇ. ശിവദാസൻ, ബി.പി.ഒ.ഗിരി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സുഹറ മെഹബൂബ്, നാരായണി, പഞ്ചായത്തംഗം റസീന ഷാഫി, രകന്യ ഷൈജു, ശിശില ചന്ദ്രൻ, ടി.വി. ചന്ദ്രഹാസൻ, എം.പി. മൊയ്തീൻകോയ, പി.പി. വാണി, എ.ടി. ബിജു, എ.സി. പ്രജുമോൻ. ഇ. നന്ദകുമാർ, വി.എം. പ്രജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.