നന്മണ്ട: കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ കാവലാളാവുക എന്ന സന്ദേശം നൽകിക്കൊണ ്ട് പുതുവത്സരദിനത്തിൽ നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകൾ ദീപം കൊളുത്തി കാവൽമതിൽ തീർത്തു. പി.ടി.എ പ്രസിഡൻറ് അനൂപ് മാസ്റ്ററും ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖും ചേർന്ന് ദീപം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നന്മയുടെ പ്രകാശം തെളിയിച്ചുകൊണ്ടുള്ള റാലിയും നടത്തി. സി.പി.ഒ ഷിബു കെ. നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.