മുക്കം: ബയോമെട്രിക് മസ്റ്ററിങ്ങിൻെറ പേരിൽ വയോധികരെയും വിധവകളെയും പ്രയാസപ്പെടുത്തുന്നതായി ആരോപിച്ച് കാരശ്ശേരി പഞ്ചായത്തിനു മുന്നിൽ യു.ഡി.എഫ് സായാഹ്ന പ്രതിഷേധ ധർണ നടത്തി. വേണ്ടത്ര സൗകര്യങ്ങളില്ലാെത മസ്റ്ററിങ് നടത്തുന്നതിനാൽ വയോധികരടക്കം ദുരിതമനുഭവിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷറഫ് ഉദ്ഘാടനം ചെയ്തു. അബ്ദുൽബർ അധ്യക്ഷത വഹിച്ചു. സത്യൻ മുണ്ടയിൽ, യൂനുസ് പുത്തലത്ത്, വി.എൻ ജംനാസ്, പി.പി. ശിഹാബ്, എൻ.കെ. അൻവർ, സലാം തേക്കുംകുറ്റി, റീന പ്രകാശ്, ഗസീബ് ചാലൂളി, ഉണ്ണികൃഷ്ണൻ ഇ.പി, ജംഷിദ് ഒളകര, സമാൻ ചാലൂളി എന്നിവർ സംസാരിച്ചു. കെ.സി. ഷുക്കൂർ, അഷ്റഫ്, ഹൈദ്രൂസ്, അസൈൻ, എ.പി. മുഹമ്മദ്, കരീം ചോണാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.