കൊടുവള്ളി: നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരായ സി.പി. നാസർകോയ തങ്ങൾ, ഒ.പി. ഷീബ എന്നിവർ കൗൺസിൽ യോഗങ്ങളിലും സ്ഥിരം സമി തി യോഗങ്ങളിലും പങ്കെടുക്കാത്തതിനാൽ അയോഗ്യരാക്കുന്നതിന് നടപടി വേണമെന്നും ഇലക്ഷൻ കമീഷനിൽ വിവരം അറിയിക്കണമെന്നുമുള്ള ആവശ്യം സംബന്ധിച്ച് ശനിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. ഈ ആവശ്യമുന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാരും ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിലും സെക്രട്ടറിക്ക് നൽകിയ കത്ത് സംബന്ധിച്ചായിരുന്നു തർക്കം. വിഷയത്തിൽ കൃത്യമായ വിശദീകരണം ചെയർപേഴ്സണും സെക്രട്ടറിയും നൽകണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൻെറ ആരംഭത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തുവരുകയായിരുന്നു. ഇതിനെ എതിർത്ത് യു.ഡി.എഫ് കൗൺസിലർമാരും രംഗത്തുവന്നതോടെ ബഹളമായി. സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ചയാവാമെന്നാണ് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞത്. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ മീറ്റിങ് ഹാളിൻെറ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോെട, യോഗനടപടികൾ അവസാനിപ്പിച്ച് യു.ഡി.എഫ് അംഗങ്ങൾ ഹാൾ വിട്ടുപോയി. എൽ.ഡി.എഫ് കൗൺസിലർമാർ പിന്നീട് ടൗണിൽ പ്രകടനം നടത്തി. വായോളി മുഹമ്മദ്, കെ. ബാബു, ഇ.സി. മുഹമ്മദ്, പി. ശംസുദ്ധീൻ, യു.കെ. അബൂബക്കർ, സി.പി. നാസർകോയ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. അയോഗ്യത സംബന്ധിച്ച് ചെയർപേഴ്സണും കൗൺസിലർമാരും സെക്രട്ടറിക്ക് നൽകിയ കത്തിന് നഗരസഭ സെക്രട്ടറി ഇലക്ഷൻ കമീഷന് കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു. അയോഗ്യത കൽപിക്കുന്നതിന് മുമ്പായി സി.പി. നാസർകോയ തങ്ങളുടെ ഒപ്പിൻെറ ആധികാരികത പരിശോധിക്കാനായി കൈയെഴുത്ത് വിദഗ്ധൻെറ പരിശോധനക്ക് അയക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടപ്പ് കമീഷന് സെക്രട്ടറി നൽകിയ കത്തിൽ പറയുന്നത്. രണ്ടു സ്ഥിരംസമിതി യോഗങ്ങളിൽ തേൻറതായി കാണുന്ന ഒപ്പുകൾ കൃത്രിമമാണെന്ന് ആരോപിച്ച് കൊടുവള്ളി പൊലീസിൽ നാസർകോയ തങ്ങൾ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.