ബബരി മസ്​ജിദ്: സമാധാനകമ്മിറ്റി രൂപവത്​കരിച്ചു

നരിക്കുനി: ബാബരി മസ്ജിദ് പ്രശ്നത്തിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ നരിക്കുനി പഞ്ചായത്തിൽ ക്രമസമാധാനവും സമാധാനപരമായ അന്തരീക്ഷവും സൃഷ്ടിക്കുന്നതിന് നരിക്കുനി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക സംഘടനനേതാക്കളുടെയും ഭരണ സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. വിധിയുടെ പാശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ നടത്തരുതെന്നും യോഗം തീരുമാനിച്ചു. 25 പേരടങ്ങുന്ന സമാധാന കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ: ചെയർമാൻ: അഡ്വ. പി.കെ. വബിത (നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ്) വൈസ് ചെയ: കെ.പി. മോഹനൻ, എൻ. മനോജ്, പി.സി. മുഹമ്മദ്. കൺവീനർ: പി. അബ്്ദുൽ ജബ്ബാർ (നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡൻറ്). ജോ. കൺ: എ. ജഅഫർ, ടി.പി. അബ്്ദുൽഖാദർ, ടി.കെ.സി. സിദ്ദീഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.