ഗവ.ഐ.ടി.ഐ: ഭൂമി വിട്ട് നൽകാൻ തയാറായി നഗരസഭക്ക് കത്ത് നൽകിയവരുടെ സ്ഥലങ്ങളും കെട്ടിടങ്ങളും സന്ദർശിച്ചു

കൊടുവള്ളി: ഗവ. െറസിഡൻഷ്യൽ ഐ.ടി.ഐക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി നഗരസഭക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഭൂമ ി വിട്ട് നൽകാൻ തയാറായി നഗരസഭക്ക് കത്ത് നൽകിയവരുടെ സ്ഥലങ്ങളും കെട്ടിടങ്ങളും ഐ.ടി.ഐ പ്രിൻസിപ്പൽ അജിത് കുമാർ, ഐ.ടി.ഐ ഇൻസ്പെക്ടർ ലിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കൗൺസിലർ നിഷിത, സേവ് ഐ.ടി.ഐ കമ്മിറ്റി അംഗങ്ങളായ സി.പി. ഫൈസൽ, എം.പി. മൂസ, എം.പി. അബ്ദുറഹിമാൻ, സി.പി. റസാഖ്, പി.ടി. അബ്ദുൽ നാസിർ, സലിം അണ്ടോണ, മുഹമ്മദ് കുണ്ടുങ്ങര എന്നിവരും അനുഗമിച്ചു. വാവാട് കണ്ടാലമല, കരൂഞ്ഞി മല, കൊടുവൻ മുഴി എന്നിവിടങ്ങളിലെ ഭൂമികളാണ് സന്ദർശിച്ചത്. കൊടുവള്ളിയിലെ ഗവ. െറസിഡൻഷ്യൽ ഐ.ടി.ഐക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ ഭരണ സമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. സ്ഥലം നൽകാൻ തയാറുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് നഗരസഭ കഴിഞ്ഞ മാസം പത്രപരസ്യം നൽകിയിരുന്നു. ഇതു പ്രകാരം സ്ഥലം നൽകാൻ തയാറായവരുടെ ഭൂമിയിൽ കെട്ടിടം പണിയുന്നതു വരെ സ്ഥാപനം പ്രവർത്തിക്കുന്നതിന് നിലവിലുള്ളതിലും വാടക കുറഞ്ഞതും സൗകര്യപ്രദവുമായ വാടക കെട്ടിടം കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഒക്ടോബർ 18ന് നടന്ന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ഉടൻതന്നെ ഭൂമിയും കെട്ടിടവും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നഗരസഭക്ക് പ്രിൻസിപ്പൽ കൈമാറും. പരിപാടികൾ ഇന്ന് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ -പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സദസ്സ് -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.