കട്ടിപ്പാറ: ഹോളിഫാമിലി ഹൈസ്കൂളിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഒരേക്കർ കൃഷിയിടത്തിലെ കരനെൽ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. കൊയ്ത്തുപാട്ടിൻെറ അകമ്പടിയോടെ നടത്തിയ കൊയ്ത്ത് ഉത്സവമാക്കാൻ കട്ടിപ്പാറയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. ഹരിതശ്രീ കാർഷിക ക്ലബാണ് നെൽകൃഷിക്ക് തുടക്കമിട്ടത്. നെല്ല് കുത്തി എല്ലാവർക്കും പായസംവച്ച് നൽകാനാണ് തീരുമാനമെന്ന് കുട്ടിക്കർഷകർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബേബി ബാബു, മദാരി ജുബൈരിയ, വാർഡ് മെംബർ ഇന്ദിര ശ്രീധരൻ, കൃഷി ഓഫിസർ മുഹമ്മദ് ഫൈസൽ, കർഷകൻ രാമേട്ടൻ, ഹെഡ്മാസ്റ്റർ എം.എ. അബ്രാഹം, കൺവീനർ അനുജ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.