മുക്കം: ഉപജില്ല കലോത്സവം, ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതമേള, ഐ.ടി മേള എന്ന ിവയിൽ റണ്ണേഴ്സപ്പുമായ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ഉസ്മാൻ എരോത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശഫീഖ് മാടായി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുൽ ജബ്ബാർ, ഇ. ഹസ്ബുല്ല, എം.ടി. ജവാദ് റഹ്മാൻ സംസാരിച്ചു. തുടർന്ന് കുട്ടികൾ ആഹ്ലാദപ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.