മുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ച മുക്കം ഉപജില്ല കലോത്സവ വിജയത്തിന് മുഖ്യപങ്കാളിത്തം വഹിച്ച സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സ്കൂൾ മാനേജ്മൻെറും സ്റ്റാഫും ചേർന്ന് ആദരിച്ചു. പി.ടി.എ പ്രസിഡൻറ് സമാൻ ചാലൂളി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ തോമസ് മാത്യു സ്വാഗതം പറഞ്ഞു. മാനേജ്‍മൻെറ് പ്രതിനിധി വി. അബ്ദുൽ ഗഫൂർ ഉപഹാരം നൽകി. ബ്ലോക്ക് അംഗം വി.എൻ. ഷുഹൈബ്, ഗ്രാമപഞ്ചായത്ത് അംഗം പി.പി. ശിഹാബുദ്ദീൻ, ഹെഡ്മാസ്റ്റർ തോമസ് മാത്യൂ, പി.ടി.എ വൈസ് പ്രസിഡൻറ് ആയിഷ, കെ. ഷാജുകുമാർ, ജാഫർ പുതിയപുരയിൽ, രാജൻ, എം.പി. മജീദ്, പി.കെ. ശരീഫുദ്ദീൻ, സില്ലി ബി. കൃഷ്ണൻ, അനിൽ ശേഖർ, നസ്രിയ, സ്റ്റാഫ് സെക്രട്ടറിമാരായ ഡോ. ഷോബു, രത്നശ്രീ, എബ്രഹാം വിൽസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.