ചുരം സംരക്ഷണസമിതിയുടെ വെബ്സൈറ്റ് പ്രകാശനം

ഈങ്ങാപ്പുഴ: ചുരം സംരക്ഷണസമിതിയുടെ വെബ്സൈറ്റ് പ്രകാശനകർമം താമരശ്ശേരി ഡിവൈ.എസ്.പി അബ്ദുൽ റസാക്ക് നിർവഹിച്ചു. വയ നാട് ചുരത്തിലെ അപകടസ്ഥലങ്ങളിലും ഗതാഗതക്കുരുക്കുകളിലും പ്രകൃതിദുരന്തങ്ങളിലും മാലിന്യവിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചുരം സംരക്ഷണസമിതിയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വെബ്സൈറ്റ് സ്ഥാപിച്ചത്. ചടങ്ങിൽ എസ്.ഐ സെബാസ്റ്റ്യൻ തോമസ്, വൈത്തിരി എ.എസ്.ഐ പി. ജയചന്ദ്രൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി, ജന. സെക്രട്ടറി സുകുമാരൻ, സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ട്രഷറർ വി.കെ. താജുദ്ധീൻ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെംബർ ഷാഫി വളഞ്ഞപാറ തുടങ്ങി സമിതിയുടെ ഇരുപതോളംപേർ പങ്കെടുത്തു. വെബ്സൈറ്റ് വിലാസം www.churamsamrakshanasamithi.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.